ന്യൂഡല്‍ഹി: മസ്തിഷ്‌ക ജ്വരം ബാധിച്ച നവജാതശിശുവിന് ചികിത്സ നിഷേധിച്ചെന്ന് പരാതി.
രാജ്യതലസ്ഥാനത്തെ ചാച്ചാ നെഹ്‌റു ആശുപത്രിയിലാണ് സംഭവം. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
കിടക്ക ഒഴിവില്ലെന്നു പറഞ്ഞാണ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും സഹായമാവശ്യപ്പെട്ട് താന്‍ നാല് മണിക്കൂറോളം ആശുപത്രിയില്‍ കാത്തുനിന്നുവെന്നും എന്നാല്‍ ഒരാള്‍പോലും തിരിഞ്ഞ് നോക്കിയില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
പിന്നീട് ഇവരുടെ ബന്ധുക്കളില്‍ ചിലര്‍ ഉന്നതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയാറായത്.