കോട്ടയം: കോട്ടയം നഗരത്തിലെ ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ നിന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചു.
ഇന്നു പുലര്‍ച്ചെയായിരുന്നു തൊട്ടിലില്‍ നിന്നും പെണ്‍കുഞ്ഞിനെ ലഭിച്ചത്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയെ ഐസിയുവിലേക്കു മാറ്റിയിരിക്കുകയാണ്. കുഞ്ഞിനെ വിശദമായ പരിശോധനകള്‍ക്കുശേഷം ചൈല്‍ഡ് ലൈനു കൈമാറുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഏറെ നാളുകള്‍ക്കുശേഷമാണു ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ നിന്നും കുഞ്ഞിനെ ലഭിക്കുന്നത്.