പതിമൂന്ന്കാരിയുടെ വയറ്റില്‍ മുടിയും ഷാംപുവിന്റെ കവറും!

ചെന്നൈ: കോയമ്പത്തൂരില്‍ 13-കാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരകിലോയിലധികം മുടിയും കാലിയായ ഷാംപുവിന്റെ പ്ലാസ്റ്റിക് കവറുകളും. കോയമ്പത്തൂരിലെ വി.ജി.എം. ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയിലൂടെയാണ് ഇവ നീക്കം ചെയ്തത്.
തുടര്‍ച്ചയായുണ്ടായ വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴായിരുന്നു ഇവ കണ്ടെത്തിയത്.

സ്‌കാനിംഗിലാണ് വയറില്‍ പന്ത് പോലെ മുടിക്കെട്ടും മറ്റു വസ്തുക്കളും അടിഞ്ഞതായി കണ്ടെത്തിയത്. തുടര്‍ന്ന് എന്‍ഡോസ്‌കോപി വഴി ഇത് നീക്കം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് കുട്ടി മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു.

Top