മുഖ്യമന്ത്രി പ്രഖ്യാപിച്ച മിനിമം വേതനം നല്‍കാനാവില്ല ; ആശുപത്രി മാനേജ്‌മെന്റുകള്‍ നിയമനടപടിയിലേക്ക്

കൊച്ചി : നഴ്‌സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് തള്ളി ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം ശമ്പളം നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നാളെ തുടങ്ങാനിരുന്ന കൂട്ട അവധി സമരം പിന്‍വലിച്ചതായി യുഎന്‍എ നേരത്തെ അറിയിച്ചിരുന്നു. ശമ്പളപരിഷ്‌കരണ ഉത്തരവ് ഈ മാസം തന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് ഉറപ്പ് കിട്ടിയതായി യുഎന്‍എ അറിയിച്ചിരുന്നു. പ്രതിമാസം 20,000 രൂപ ശമ്പളം ഉറപ്പുവരുത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

Top