തിരുവനന്തപുരം: പെരിന്തല്‍മണ്ണയില്‍ നിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍.
ഹൃദ്രോഗ ശസ്ത്രക്രിയക്കായാണ് നാലു ദിവസം പ്രായമായ നവജാത ശിശുവിനെ ആശുപത്രിയില്‍ എത്തിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ എന്ന് നടത്തണമെന്നതില്‍ തീരുമാനമായിട്ടില്ല.
ശസ്ത്രക്രിയ ആവശ്യമാണെങ്കിലും കുട്ടിയുടെ ആരോഗ്യനില അനുസരിച്ചായിരിക്കും ശസ്ത്രക്രിയ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഹൃദ്രോഗ വിദഗ്ധരും ശസ്ത്രക്രിയ വിദഗ്ധരും അടങ്ങുന്ന സംഘം കുട്ടിയെ നിരീക്ഷിച്ചു വരികയാണ്.