കേള്‍വി ശേഷി നഷ്ടമായപ്പോള്‍ നിരക്ഷരയായ ഭദ്രദേവി കരുതിയത് തന്‍ മരിക്കാന്‍ പോകുകയാണെന്നാണ്. അടുത്ത ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ പോയെങ്കിലും പ്രയോജനമൊന്നും കണ്ടില്ല. പടിഞ്ഞാറന്‍ രാജസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് ഭദ്രദേവി താമസിക്കുന്നത്.
തുടര്‍ന്ന് അയല്‍ സംസ്ഥാനമായ ഗുജറാത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും സര്‍ജറിക്ക് 50,000 രൂപയാണ് ഡോക്ടര്‍ പറഞ്ഞത്. 5000 പോലും തികച്ച് എടുക്കാനില്ലാത്ത ഭദ്രദേവി വീട്ടിലെത്തിയത് വളരെ വിഷമത്തോടെയാണ്.
തുടര്‍ന്നാണ് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ലൈഫ്‌ലൈന്‍ എക്‌സ്പ്രസിനെ കുറിച്ച് ഭദ്രദേവി അറിയുന്നത്. ഭദ്രാദേവിയെ പോലെ പാവങ്ങളെ സഹായിക്കാനായി രൂപം കൊണ്ട ഒരു ചികിത്സ മിഷനാണ് ലൈഫ്‌ലൈന്‍ എക്‌സ്പ്രസ്. ഏഴു ബോഗികളുള്ള ട്രെയിനാണിത്. ബോഗികളില്‍ തന്നെ ചികിത്സയും, ഓപ്പറേഷന്‍ തിയറ്ററും ഇതില്‍ ലഭ്യമാണ്.
1991-കാലഘട്ടത്തിലാണ് ലൈഫ്‌ലൈന്‍ എക്‌സ്പ്രസ് രൂപീകരിച്ചത്. 27 വര്‍ഷത്തിനിടെ പാവപ്പെട്ട 1.2 ദശലക്ഷം ആള്‍ക്കാര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ രജനീഷ് ഗോര്‍ അഭിപ്രായപ്പെട്ടു.
ഭദ്രദേവിയെ പോലുള്ളവരുടെ ഏക ആശ്രമം സര്‍ക്കാര്‍ ആശുപത്രികളാണ്. എന്നാല്‍ രാജ്യത്തെ പല സര്‍ക്കാര്‍ ആശുപത്രികളിലും നല്ല ഡോക്ടര്‍മാരോ, നല്ല ചികിത്സയോ, ലഭ്യമല്ല. സ്വകാര്യ ആശുപത്രികളെ സമീപിക്കണമെങ്കില്‍ നല്ല തുകയും മുടക്കേണ്ടി വരും. ഭഗ്രാദേവിയെ പോലുള്ള പാവങ്ങള്‍ക്ക് ഇത് അസാധ്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ പുതിയ പദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്തെ 500 ദശലക്ഷം വരുന്ന ജനങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുന്നതിനുതകുന്ന പദ്ധതിയായിരുന്നു അത്. എന്നാല്‍ പൊതുജന ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താതെ പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.
രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുന്നതുവരെ ലൈഫ്‌ലൈന്‍ എക്‌സ്പ്രസ് സംവിധാനം സഹായത്തിനുണ്ടാകുമെന്ന് ഗൗര്‍ പറഞ്ഞു. ലൈഫ്‌ലൈന്‍ എക്പ്രസ് കാണുമ്പോള്‍ പുതിയ ഒരു ട്രെയിന്‍ ആണെന്നെ നമുക്കു തോന്നുകയുള്ളു. എന്നാല്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയേക്കാള്‍ കൂടുതല്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ഈ ട്രെയിനിലുണ്ട്.
20 സ്ഥിരം ജീവനക്കാരാണ് ലൈഫ്‌ലൈന്‍ എക്‌സ്പ്രസില്‍ ഉള്ളത്. മിക്ക ഡോക്ടര്‍മാരും അടുത്തുള്ള മെഡിക്കല്‍ കോളജുകളിലും ആശുപത്രികളും പ്രവര്‍ത്തിക്കുന്നവരാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഡോക്ടര്‍മാര്‍ ലൈഫ്‌ലൈന്‍ എക്‌സ്പ്രസിന്റെ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. ഓരോ ജില്ലയിലും ഒരു മാസമാണ് ഇവര്‍ ക്യാംപ് ചെയ്യുന്നത്. തിമിര ശസ്ത്രക്രിയ, ക്യാന്‍സര്‍, ദന്തരോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സകളും, ശസ്ത്രക്രിയകളും ഇവര്‍ ചെയ്തു നല്‍കുന്നുണ്ട്.
രാജ്യത്തെ പൊതുജന ആരോഗ്യ സംവിധാനവുമായി മത്സരിക്കുകയല്ലെന്നും മറിച്ച് പിന്തുണ നല്‍കുകയാണെന്നും ഗൗര്‍ പറഞ്ഞു. അതേസമയം രാജ്യത്ത് 100 ലൈഫ്‌ലൈന്‍ എക്‌സ്പ്രസ് ഉണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അടുത്ത ആറു മാസത്തിനുള്ളില്‍ ലൈഫ്‌ലൈന്‍ എക്‌സ്പ്രസിന്റെ രണ്ടാമത്തെ ട്രെയിന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഗൗര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രി പിയൂഷ് ഗോയലുമായി ഫെബ്രുവരിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായി ഗൗര്‍ അറിയിച്ചു. എന്നാല്‍ മന്ത്രാലയം ഇതുവരെ ഒരു മറുപടി പറഞ്ഞില്ലെന്നും ഗൗര്‍ പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തനം നടത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. കാരണം പലതരത്തിലുള്ള അസുഖങ്ങളാണ് ഇവിടെ ചികിത്സിക്കുന്നതെന്നും സംഘത്തിലെ ഡോക്ടര്‍ മോഹന്‍സിക്ക പറഞ്ഞു.
ദേവിയെ പോലെ പലരും ഉണ്ടാകും അവര്‍ക്ക് ഇത്തരം ഒരു അസുഖം ബാധിച്ചാല്‍ മരണം വരെ അതുകൊണ്ടു തന്നെ മുന്നോട്ടു പോകുന്നവരാണ്. നല്ല ചികിത്സ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. ശസ്ത്രക്രിയയ്ക്കു മുമ്പ് അവളെ കയറ്റുമ്പോള്‍ അവള്‍ ഒരു കാര്യം മാത്രമെ പറഞ്ഞുള്ളു…എനിക്ക് എന്റെ പേര കുട്ടികളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കണമെന്ന്…ഞാന്‍ ബധിരനല്ലെന്ന് ബോധ്യപ്പെടുത്തണം..