തിരുവനന്തപുരം : ആറന്മുള മാലക്കര സെന്റ് തോമസ് ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങി. ഭക്ഷണമില്ലാതെ 80 രോഗികളാണ് ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നത്. വെന്റിലേറ്ററിലെ ഓക്‌സിജനും തീരുകയാണ്. കേന്ദ്രദുരന്ത നിവാരണ അതോരിറ്റിയുടെ കൂടുതല്‍ അംഗങ്ങള്‍ കേരളത്തിലേയ്ക്ക് എത്തും. പതിനായിരത്തിലധികം ആളുകളാണ് പത്തനംതിട്ടജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത്. പലയിടത്തും ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ല
ആളുകളെ രക്ഷിക്കാന്‍ നാവികസേന രംഗത്ത് എത്തിയിട്ടുണ്ട്. നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു.
മൂന്നെണ്ണം ഇന്നലെ രാത്രി തന്നെ എത്തിച്ചിരുന്നു. പുലര്‍ച്ചെയോടെ ഏഴ് ബോട്ടുകള്‍ കൂടി എത്തിച്ചു. റബ്ബര്‍ ഡിങ്കിക്കു പോകാന്‍ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഫിഷിംഗ് ബോട്ട് സഹായിക്കും.
എന്‍.ഡി.ആര്‍.എഫിന്റെ പത്ത് ഡിങ്കികള്‍ അടങ്ങുന്ന രണ്ട് ടീമും ആര്‍മിയുടെ ഒരു ബോട്ടും പത്തനംതിട്ടയല്‍ എത്തിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കുയാണ്.