ഡെറാഡൂണ്‍: അരിശംമൂത്ത് ആശുപത്രി ജീവനക്കാരന്‍ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്റെ കാല്‍ പിടിച്ചൊടിച്ചു.
ഡെറാഡൂണിലെ റൂര്‍ക്കിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാലാണ് ജീവനക്കാരന്‍ പിടിച്ചൊടിച്ചത്.
സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഈ ക്രൂരത ആളുകള്‍ നേരിട്ടുകണ്ടത്. ജനുവരി 28 നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലായിരുന്നു കുട്ടി. ഈ മുറിയില്‍ വിശ്രമിക്കുകയായിരുന്നു ജീവനക്കാരന്‍. കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞ് തുടങ്ങിയതോടെ കട്ടിലിനടുത്തെത്തി കുട്ടിയുടെ കാല്‍ പിടിച്ച് ഇയാള്‍ ഒടിക്കുകയായിരുന്നു.
അതിന് ശേഷം കുട്ടിയുടെ ഡയപ്പര്‍ ഇയാള്‍ മാറ്റുകയും ചെയ്തു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതെ ഇയാള്‍ ഡയപ്പര്‍ മാറ്റി സ്ഥലംവിട്ടു. സംഭവത്തിന് ശേഷം ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയില്‍ കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് കാലുകളില്‍ ഒന്നിന് ഒടിവുണ്ടെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത്. കുറ്റക്കാരനായ ജോലിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഒരു രാത്രി മുഴുവന്‍ കുഞ്ഞിനെ ദ്രോഹിച്ച ജീവനക്കാരന്‍ കാല്‍ ഒടിക്കുകയും ചെയ്തുവെന്ന് പിതാവ് പറഞ്ഞു.