കേരളം ചുട്ടു പൊള്ളുന്നു; സൂര്യാഘാതത്തിന് മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതത്തിന് മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.

അഞ്ച് ജില്ലകളിൽ താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുക. ആറ് ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ,പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, മലപ്പുറം ,കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുക

അങ്കണവാടികളിലും മറ്റും കുട്ടികൾ കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ എയർകൂളറുകളും മറ്റ് സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്നും 11 മണി മുതൽ വൈകിട്ട് 3 വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Top