കായംകുളം: കായംകുളത്ത് വ്യാപാരിക്ക് സൂര്യാഘാതമേറ്റു. ബേക്കറി ഉടമ അബ്ദുള്ളയ്ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
35 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പൊള്ളലേറ്റത്. ഇതിന് പുറമെ പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുകയാണ്. ഈ മാസം ഇതുവരെ 3481 പേര്‍ക്ക് ചിക്കന്‍പോക്‌സും 39 പേര്‍ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടിട്ടുണ്ട്. പല ജില്ലകളിലും ചൂട് 50 ഡിഗ്രി കടക്കുമെന്നാണ് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്.