കോട്ടയം: കോട്ടയത്ത് നാല് വയസുകാരിയ്ക്ക് സൂര്യാഘാതമേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശി ആദിയയ്ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. കൊല്ലം പുനലൂരില്‍ രണ്ടു പേര്‍ക്കു കൂടി സൂര്യാഘാതമേറ്റു. ഇതോടെ സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് പേര്‍ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്.
കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍, പട്ടിത്താനം എന്നിവടങ്ങളിലും നാല് പേര്‍ക്ക് സൂര്യാഘാതം ഏറ്റിരുന്നു. നിര്‍മ്മാണ തൊഴിലാളികളായ പട്ടിത്താനം സ്വദേശി തങ്കച്ചന്‍, കുറുമുള്ളൂര്‍ സ്വദേശി സജി, ശുചീകരണ തൊഴിലാളി ശേഖരന്‍, യുഡിഎഫ് പ്രവര്‍ത്തകന്‍ എന്നിവര്‍ക്കായിരുന്നു പൊള്ളലേറ്റത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.