ജിഎസ്ടി: സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടുമെന്ന് ധനമന്ത്രി

thomas-isaac

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ജിഎസ്ടി നടപ്പാക്കിയ സാഹചര്യത്തിലാണ് വിലവര്‍ധന. നോണ്‍ എസി ഹോട്ടലുകളില്‍ അഞ്ച് ശതമാനം വിലയും എസി ഹോട്ടലുകളില്‍ 10 ശതമാനം വിലയുമാണ് കൂടുന്നത്.

നികുതിയിളവിന്റെ ആനുകൂല്യം വ്യാപാരികള്‍ക്ക് കിട്ടാത്ത സാഹചര്യമുണ്ടെന്നും ഈ സാഹചര്യത്തിലാണ് വില വര്‍ധനയെന്നും ധനമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ചു ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ ധാരണയിലെത്തി.

Top