House Loan

ന്യൂഡൽഹി: രണ്ടാമത്തെ വീടിന് വായ്പയെടുക്കുന്നവർക്ക് പ്രതിവർഷം പരമാവധി രണ്ട് ലക്ഷം രൂപയ്ക്ക് മാത്രം പലിശയിളവെന്ന ബജറ്റ് നിർദ്ദേശം പുനഃപരിശോധിക്കില്ലെന്ന് റവന്യു സെക്രട്ടറി ഹഷ്മുഖ് ആധിയ.

അധിക പണമുള്ളവരാണ് രണ്ടാമത്തെ വീട് വാങ്ങാനൊരുങ്ങുന്നത്.അങ്ങനെയുള്ളവർക്ക് ഇളവ് നൽകാനുള്ള പണം സർക്കാരിന്റെ കൈയ്യിലില്ല.ആദ്യത്തെ വീട് വാങ്ങുന്നവർക്ക് മാത്രമായി ഇളവ് നൽകും. രണ്ടാമത്തെ വീട് വാങ്ങുന്നയാൾ അവിടെ താമസിക്കുന്നില്ലെന്നും അതിൽ നിന്ന് വരുമാനമെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആധിയ കൂട്ടിച്ചേർത്തു.

Top