വാഷിംഗ്ടണ്‍: പാകിസ്ഥാന് 450 മില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കുന്നത് യു.എസ് കോണ്‍ഗ്രസ് തടഞ്ഞു. വൈറ്റ് ഹൗസിന്റെ ആവശ്യം അവഗണിച്ചാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിന്റെ നടപടി.
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹഖാനി ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ഹഖാനി ഭീകരര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ മാത്രമേ ധനസഹായം നല്‍കാന്‍ കഴിയൂ എന്ന ഉപാധിയാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.
ബലൂചിസ്ഥാന്‍, സിന്ധ്, ഹസാര എന്നീ ഗോത്രമേഖലകളിളും ക്രിസ്ത്യന്‍, ഹിന്ദു, അഹമ്മദീയ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തരുതെന്നും അമേരിക്കന്‍ ധനസഹായം ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.