വാഷിംഗ്ടണ്‍: അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്ഥകളുമായി പുതിയ ബില്ല് യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബില്ല് അവതരിപ്പിച്ചത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച ബില്ലിനെ 50 ഡെമോക്രാറ്റിക് അംഗങ്ങളും പിന്തുണച്ചു. എന്നാല്‍ ബില്ലിനെതിരെ വീറ്റോ അധികാരം പ്രയോഗിക്കുമെന്നു പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു.
സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നുമുള്ള ആളുകള്‍ക്കു അഭയം നല്‍കുന്നതിന് കര്‍ശന പരിശോധനകളാണ് പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നത്.