തിരുവനന്തപുരം : സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ആരോപണത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടിന് ഇന്ന് സഭാ സമിതി അംഗീകാരം നല്‍കും. സഭയുടെ അവകാശ സമിതിയായ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് റിപ്പോര്‍ട്ടിന് അന്തിമ അംഗീകാരം നല്‍കുക. റിപ്പോര്‍ട്ടിനോട് പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തും.
റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാനുള്ള തീയതിയും ഇന്ന് തീരുമാനിക്കും. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും മുന്‍പ് തോമസ് ഐസക്ക് ചോര്‍ത്തിയെന്നാണ് കോണ്‍ഗ്രസിലെ വി.ഡി.സതീശന്റെ പരാതി. ലൈഫില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവും തുടര്‍ന്നുള്ള വിഷയങ്ങളും ഇന്ന് സഭയില്‍ വരും. ഇക്കാര്യത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയേക്കും.