കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് നിലംപൊത്തി, 9 തൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട്: ചെറുകുളത്തൂരില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. തൊഴിലാളികളായ ഒമ്പതുപേരെ രക്ഷപ്പെടുത്തി. പെരുവയല്‍ പെരിയങ്ങട്ട് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടമുണ്ടായത്.

വെണ്‍മാറയില്‍ അരുണ്‍ എന്നയാളുടെ വീട് പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടാം നില കെട്ടുന്നതിനിടെ കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. സംഭവസമയത്ത് ഒമ്പത് തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

കോണ്‍ക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റിയാണു കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.

Top