അഡോള്‍ഫ് ഹിറ്റ്ലര്‍ ജനിച്ച വീട് പൊലീസ് സ്റ്റേഷനാക്കുന്നു

വിയന്ന: നാത്സി സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ 1889 ല്‍ ജനിച്ച ഓസ്ട്രിയയിലെ വീട് ‘ മോടി കുറച്ച് ‘ പൊലീസ് സ്റ്റേഷനാക്കാനുള്ള ജോലികള്‍ക്കു തുടക്കമായി. 2026 ആദ്യം പൂര്‍ത്തിയാകും. ജര്‍മന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ബ്രൗണാവുവിലാണു മൂന്നുനിലക്കെട്ടിടം. നാത്സി അനുകൂലികളുടെ സന്ദര്‍ശനം നിരുത്സാഹപ്പെടുത്താനാണ് ഇവിടം പൊലീസ് സ്റ്റേഷനാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മനുഷ്യാവകാശ പരിശീലനം നല്‍കാനുള്ള സെക്യൂരിറ്റി അക്കാദമിയുമുണ്ടാകും.

1972 മുതല്‍ കെട്ടിടം ദുരുപയോഗം തടയാനായി വിവിധ ജീവകാരുണ്യ സംഘടനകള്‍ക്കും മറ്റും വാടകയ്ക്കു കൊടുത്തിരിക്കുകയായിരുന്നു. ഭിന്നശേഷി പരിചരണകേന്ദ്രമാണ് 2011 വരെ പ്രവര്‍ത്തിച്ചിരുന്നത്. പുതിയ നീക്കത്തെ വിമര്‍ശിക്കുന്നവരുമുണ്ട്. നാത്സി ഭീകരതയില്‍നിന്നു ജൂതരെ രക്ഷിച്ചവരുടെ ഓര്‍മയ്ക്കായുള്ള കേന്ദ്രം തുടങ്ങാമായിരുന്നുവെന്നതാണ് ബദല്‍ നിര്‍ദേശങ്ങളിലൊന്ന്.

50 ലക്ഷം രൂപയുടെ പുനരുദ്ധാരണത്തിനാണ് പദ്ധതി. 2023 ന്റെ തുടക്കത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചെറുപ്പത്തില്‍ വളരെ കുറച്ച് നാള്‍ മാത്രമേ ഹിറ്റ്ലര്‍ ഈ വസതിയില്‍ കഴിഞ്ഞിട്ടുള്ളുവെങ്കിലും നാസി അനുഭാവികള്‍ക്കിടയില്‍ ഹിറ്റ്ലറിന്റെ ജന്മഗ്രഹം എന്ന നിലയ്ക്ക് ഈ വീടിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. നിലവില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുക്കളും വീടിന് പുറത്തുള്ള സ്മാരക ശിലയും മ്യൂസിയത്തിലേക്ക് മാറ്റും.

ദീര്‍ഘനാളായി ഈ വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥയായിരുന്ന ജെര്‍ലിന്‍ഡ് പോമറും സര്‍ക്കാരും തമ്മില്‍ നിയമതര്‍ക്കങ്ങള്‍ക്ക് വിധേയമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹിറ്റ്ലറുടെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ട് കൊണ്ട് ഓസ്ട്രിയന്‍ കോടതിയുടെ വിധി വന്നത്. ജെര്‍ലിന്‍ഡ് പോമറിന് നഷ്ടപരിഹാരമായി 720,000 യൂറോ ലഭിച്ചിരുന്നു. 1970കള്‍ മുതല്‍ പോമര്‍ ഈ കെട്ടിടം ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയത്തിന് വാടകയ്ക്ക് നല്‍കി വരികയായിരുന്നു.

Top