കൊല്ലം: കൊല്ലം വിളക്കുടിയില്‍ വീട്ടമ്മയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം എസ്പിക്ക് പരാതി നല്‍കി.
റെയില്‍വേ ഉദ്യോഗസ്ഥനായ ജോമോന്റെ ഭാര്യ ജയയെ ഇന്നലെയാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. വിളക്കുടി സ്വദേശിയും റെയില്‍വേയില്‍ ഉദ്യോഗസ്ഥനുമായ ജോമോനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.