തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോത്ത് ഷാജി വീട്ടമ്മയെ ബലാത്സംഗം ചെയ്തു. തിരുവനന്തപുരം വിതുരയിലാണ് തോക്ക് ചൂണ്ടി യുവതിയെ മാനഭംഗപ്പെടുത്തിയത്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടിയായിരുന്നു പീഡനം. പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെവിന്റെ കൊലപാതകത്തിന് തൊട്ടു പിന്നാലെയാണ് തലസ്ഥാനത്തും ഇപ്പോള്‍ നാടിന് നാണക്കേട് ഉണ്ടാക്കിയ സംഭവം അരങ്ങേറിയിരിക്കുന്നത്.
28 ന് ആയിരുന്നു ആദ്യ ബലാത്സംഗം. ഇതിനു ശേഷം ഇന്നും ബലാത്സംഗം ചെയ്യുകയായിരുന്നു. പോത്ത് ഷാജിയുടെ വീട്ടില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു വീട്ടമ്മയും കുടുംബവും.
ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.