സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

റിയാദ്: സൗദി അറേബ്യക്ക് നേരെ യെമന്‍ വിമത സായുധ സംഘമായ ഹൂതികള്‍ മിസൈല്‍ അക്രമണം നടത്തി. ദീര്‍ഘ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ കൊണ്ടായിരുന്നു ഇത്തവണ ആക്രമണം. തെക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജിസാന്‍ പട്ടണത്തിന് നേരെയാണ് വ്യാഴാഴ്ച രാവിലെ അഞ്ചു ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയത്.

എന്നാല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് തന്നെ തകര്‍ത്തു. ജിസാന്‍ പട്ടണത്തിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണശ്രമം. എന്നാല്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതിന് മുമ്പുതന്നെ അവയെ നേരിട്ട് തകര്‍ക്കാന്‍ കഴിഞ്ഞതുകൊണ്ട് വലിയ നാശനഷ്ടങ്ങള്‍ ഒഴിവായി.

പടിഞ്ഞാറന്‍ സൗദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസവും മിസൈല്‍ ആക്രമണ ശ്രമമുണ്ടായിരുന്നു.

Top