How can Aadhar be made compulsory for PAN cards asks annoyed Supreme Court

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുപ്രീം കോടതി.

കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ചോദിച്ചത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ആരാഞ്ഞു.

എന്നാല്‍, കടലാസ് കമ്പനികള്‍ക്കുവേണ്ടി സാമ്പത്തിക തിരിമറി നടത്താന്‍ വ്യാജ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ മാത്രമെ ഇത്തരം സാമ്പത്തിക ക്രമക്കേടുകള്‍ തടയാന്‍ സാധിക്കുമെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാര്‍ വിവരങ്ങള്‍ കരുതലോടെ സൂക്ഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Top