ഇത്തരം സാഹചര്യത്തില്‍ എല്ലാവര്‍ക്കും എങ്ങനെ നിശബ്ദരായിരിക്കാന്‍ സാധിക്കുന്നു; മഞ്ജരി

ലസ്തീന്‍ ജനതയ്ക്കു പിന്തുണയറിയിച്ച് ഗായിക മഞ്ജരി. യുദ്ധഭൂമിയിലെ ഹൃദയഭേദകമായ കാഴ്ചകള്‍ പങ്കിട്ട് കുറിപ്പുമായാണ് മഞ്ജരി പങ്കുവച്ചത്. ഓരോ സെക്കന്‍ഡിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി പേര്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം സാഹചര്യത്തില്‍ എല്ലാവര്‍ക്കും എങ്ങനെ നിശബ്ദരായിരിക്കാന്‍ സാധിക്കുന്നുവെന്നും മഞ്ജരി ചോദിക്കുന്നു.

‘എല്ലാ തരത്തിലുള്ള യുദ്ധത്തെയും കൊലപാതകത്തെയും ഞാന്‍ അപലപിക്കുന്നു. കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും മരിക്കുന്ന വിഡിയോകളാണ് ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ മിനിറ്റിലും ഓരോ സെക്കന്റിലും അതു തുടരുന്നു. ഇനിയും എത്രയെത്ര ജീവനുകള്‍ നാം നഷ്ടപ്പെടുത്തണം നമ്മുടെ നാട്ടിലാണ് ഇത് സംഭവിക്കുന്നതെങ്കില്‍ നാം മിണ്ടാതിരിക്കുമോ

ഇതൊരു രാജ്യത്തെയോ മതത്തെയോ സംബന്ധിച്ച വിഷയമായി കാണരുത്. ഇത് മനുഷ്യത്വത്തിന്റെ പരിധിയില്‍ വരുന്നതാണ്. കുരുന്നുകളുടെ കുഴിമാടത്തിനുമേല്‍ യാതൊന്നും കെട്ടിപ്പൊക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല. നിരപരാധികളുടെ ഒരു തലമുറയെ നിങ്ങള്‍ നിഷ്‌കരുണം ഇല്ലാതാക്കിയിരിക്കുകയാണ്. യുദ്ധക്കെടുതികള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ’, മഞ്ജരി കുറിച്ചു.

Top