റിയോ:മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ത്യജിച്ചേ മതിയാകുവെന്ന് ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് പി.വി സിന്ധുവിന്റെ പരിശീലകന്‍ പുല്ലേല ഗോപീചന്ദ്.
കഴിഞ്ഞ രണ്ടു മാസമായുള്ള സിന്ധുവിന്റെ പ്രയത്‌നം അതിശയകരമായിരുന്നു. ഒരു പരാതിയുമില്ലാതെ നടത്തിയ ത്യാഗങ്ങള്‍ അസാധാരണവും. ഈ നിമിഷം ആഘോഷിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. അതാണ് അവള്‍ ചെയ്യേണ്ടത്.
കഴിഞ്ഞ മൂന്നു മാസമായി സിന്ധുവിന് തന്റെ ഫോണെടുക്കാന്‍ അനുവാദമില്ലായിരുന്നു. അതിനാല്‍ ആദ്യം ഞാന്‍ തിരിച്ചു നല്‍കാന്‍ പോകുന്നത് അവളുടെ ഫോണാണ്.
കൂടാതെ കഴിഞ്ഞ പതിമൂന്നു ദിവസത്തോളമായി അവള്‍ക്ക് ഏറെ പ്രിയപ്പെട്ട മധുരമുള്ള തൈര് ,ഐസ്‌ക്രീം എന്നിവ കഴിക്കുന്നത് വിലക്കീരുന്നു ഇനി അവള്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാം.
ശിഷ്യയുടെ വിജയത്തില്‍ അതിരറ്റ സന്തോഷമുണ്ടെന്നും ഗോപിചന്ദ് പറയുന്നു.
ഒപ്പം തോല്‍വിയെ കുറിച്ച് ഓര്‍ത്ത് ദു:ഖിക്കരുതെന്നും മെഡല്‍ നേടിയതിനെ കുറിച്ച് മാത്രമേ ചിന്തിക്കാവു എന്നും സിന്ധുവിനെ ഓര്‍മിപ്പിക്കുകയും ചെയ്തു അദ്ദേഹം