ചൈനയുടെ ‘ഷാര്‍ക്കുകളെ’ കണ്ണുവെച്ച് ഇന്ത്യയുടെ ‘ടൈഗര്‍’ ബ്രഹ്മോസ് മിസൈല്‍ സഹിതം

മിഴ്‌നാട്ടിലെ തഞ്ചാവൂര്‍ വ്യോമസേനാ താവളത്തില്‍ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളുടെ പുതിയ സ്‌ക്വാഡ്രണ്‍ അണിനിരത്തി ഇന്ത്യന്‍ വ്യോമസേന. ഇന്ത്യന്‍ ഉപദ്വീപുകളിലേക്ക് കൂടി ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വളര്‍ത്തുന്നതാണ് പുതിയ നീക്കങ്ങള്‍. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ അതിവേഗം ശക്തി വര്‍ദ്ധിപ്പിക്കുന്ന ചൈനയുടെ ശ്രമങ്ങള്‍ക്ക് മേല്‍ ഒരു നോട്ടം വെയ്ക്കുകയാണ് ഇതുവഴി ഇന്ത്യ.

ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ എയര്‍ വേര്‍ഷന്‍ സജ്ജമാക്കിയ സുഖോയ് യുദ്ധവിമാനങ്ങളാണ് സ്‌റ്റേഷനിലെത്തുന്നത്. ടൈഗര്‍ ഷാര്‍ക്ക്‌സ് എന്നറിയപ്പെടുന്ന നം.222 സ്‌ക്വാഡ്രണാണ് ആറ് സൂ30 യുദ്ധവിമാനങ്ങള്‍ സഹിതം തയ്യാറാകുന്നത്. വര്‍ഷം അവസാനിക്കുന്നതോടെ 18 യുദ്ധവിമാനങ്ങളുമായി പട്ടിക തികയ്ക്കും.

272 സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങള്‍ക്കാണ് ഇന്ത്യന്‍ വ്യോമസേന കരാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 260 എണ്ണവും കൈമാറി. ബാക്കി 12 ജെറ്റുകള്‍ 2020 അവസാനത്തോടെ ലഭിക്കും. ആദ്യ 50 യുദ്ധവിമാനങ്ങള്‍ റഷ്യയില്‍ നിന്നും സുസജ്ജമായാണ് കൈമാറിയത്. ബാക്കയുള്ളവ കേന്ദ്ര സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ലൈസന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചത്.

ലോകത്തിലെ അതിവേഗ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് 2017 നവംബറില്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യറഷ്യ സംയുക്ത സംരംഭമായാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്.

Top