റംസാന്‍ ആശംസകളറിയിക്കാന്‍ വാട്‌സാപ്പില്‍ പുതിയ സ്റ്റിക്കറുകള്‍

കൊറോണയും തുടര്‍ന്നുള്ള ലോക്ഡൗണും കാരണം എല്ലാവരും ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ആഘോഷങ്ങളും വീട്ടിലിരുന്ന് നടത്തേണ്ട അവസ്ഥയിലാണ് ആളുകള്‍. പരസ്പരം ആളുകള്‍ തമ്മില്‍ കാണുവാനോ സംസാരിക്കുവാനോ സാധിക്കുന്നില്ല.അതുകൊണ്ട് തന്നെ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പലരുടേയും ആശയവിനിമയം. കൂടുതല്‍ ആളുകളും വാട്സാപ്പാണ് ചാറ്റിംഗിനായി കൂടുതലും ഉപയോഗിക്കാറ്.

ഇപ്പോഴിതാ റംസാന്‍ മാസമായിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ആഘോഷങ്ങളിലെല്ലാം ആശംസാവാക്കുകള്‍ക്കൊപ്പം വാട്‌സാപ്പ് സ്റ്റിക്കറുകളും ഇടം പിടിക്കാറുണ്ട്. ഇത്തവണ റംസാന്‍ ആശംസകളറിയിക്കാന്‍ വാട്സാപ്പില്‍ റംസാന്‍ സ്റ്റിക്കറുകള്‍ ഉപയോഗിക്കാം.

റംസാന്‍ സ്റ്റിക്കറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്, ആദ്യം വാട്ട്സ്ആപ്പ് ആപ്ലിക്കേഷന്‍ തുറന്ന് സ്പെയ്സ് ബട്ടണ്‍ സമീപമുള്ള ഇമോജി ഐക്കണില്‍ ടാപ്പു ചെയ്യുക. സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പു ചെയ്തതിന് ശേഷം പ്ലസ് ഐക്കണില്‍ ക്ലിക്കുചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് ലഭ്യമായ സ്റ്റിക്കറുകളുടെ പട്ടിക കാണാന്‍ കഴിയും. എന്നാല്‍ വാട്‌സാപ്പ് പ്രത്യേകം റംസാന്‍ സ്റ്റിക്കര്‍ പായ്ക്കുകള്‍ പുറത്തിറക്കിയിട്ടില്ല. എന്നാല്‍ ആകര്‍ഷകമായ തേഡ്പാര്‍ട്ടി സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ‘ഗെറ്റ് മോര്‍ സ്റ്റിക്കേഴ്‌സ്’ എന്ന ഓപ്ഷന്‍ കാണാം.

ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് പോയാല്‍ അവിടെ നിരവധി വാട്‌സാപ്പ് സ്റ്റിക്കര്‍ ആപ്പുകള്‍ കാണാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ ‘ണഅടശേരസലൃഅുു’ എന്ന് ടൈപ്പ് ചെയ്ത് റംസാന്‍ എന്നോ റമദാന്‍ എന്നോ ടൈപ്പ് ചെയ്യുക. ഏതെങ്കിലും റംസാന്‍ സ്റ്റിക്കര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക ഈ ആപ്പ് തുറന്നാല്‍ നിരവധി റംസാന്‍ സ്റ്റിക്കര്‍ പായ്ക്കുകള്‍ കാണാം. അതില്‍ ഇഷ്ടപ്പെട്ടവ വാട്‌സാപ്പിലേക്ക് ചേര്‍ക്കുക.

Top