വാട്‌സാപ്പില്‍ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്‌തോ എന്നറിയണോ ? മാര്‍ഗ്ഗങ്ങള്‍ ഇങ്ങനെ

ശയവിനിമയത്തിന് ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഇതില്‍ ശല്യക്കാരായ ആള്‍ക്കാരെ മാറ്റിനിര്‍ത്താന്‍ ബ്ലോക്ക് ചെയ്യനുള്ള ഓപ്ഷനുമുണ്ട്. ഒരാള്‍ നമ്മെ ബ്ലോക്ക് ചെയ്തുവെന്ന് മനസിലാക്കാന്‍ സാധിക്കുന്നതിന് ഒരു പാട് മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ഒന്ന്
നമ്മള്‍ അയക്കുന്ന മെസേജിന്റെ സ്റ്റാറ്റസാണ്. മെസേജ് ഡെലിവര്‍ ആവുന്നുവെങ്കില്‍ രണ്ട് ടിക്ക് മാര്‍ക്കുകളാണ് സാധാരണ ഗതിയില്‍ ലഭിക്കുക. എന്നാല്‍ ബ്ലോക്ക് ചെയ്തവര്‍ക്ക് സന്ദേശങ്ങള്‍ അയച്ചാല്‍ സിംഗിള്‍ ടിക്ക് മാത്രമേ കാണൂ. പിന്നീട് ബ്ലോക്ക് നീക്കിയാലും ഈ സന്ദേശം ഒരിക്കലും അയാള്‍ക്ക് ലഭിക്കുകയുമില്ല.

ബ്ലോക്ക് ചെയ്തുവോയെന്ന് തിരിച്ചറിയാനുള്ള മറ്റൊരും മാര്‍ഗം പ്രൊഫൈല്‍ പിക്ചറാണ്. ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താല്‍ ഉടന്‍ തന്നെ അയാളുടെ പ്രൊഫൈല്‍ ചിത്രം അപ്രത്യക്ഷമാവും. നിങ്ങള്‍ക്ക് പിന്നീട് അയാളുടെ പ്രൊഫൈല്‍ ചിത്രം കാണാനാവില്ല. എന്നാല്‍ ആരെല്ലാം പ്രൊഫൈല്‍ പിക്ചര്‍ കാണണമെന്ന ചോദ്യത്തിന് ചില മാറ്റങ്ങള്‍ വരുത്താന്‍ ഓപ്ഷനുള്ളതിനാല്‍ ഇതിനെ മാത്രം അടിസ്ഥാനമാക്കി ബ്ലോക്ക് ചെയ്‌തെന്ന് കരുതാനാവില്ല. അങ്ങനെ അങ്ങെയെങ്കില്‍ നിങ്ങള്‍ രണ്ട് പേരുമായും ബന്ധമുള്ള മറ്റൊരു സുഹൃത്തിനോട് അന്വേഷിക്കുക.

ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ പ്രൊഫൈല്‍ ചിത്രത്തെ പോലെ തന്നെ ബ്ലോക്ക് ചെയ്ത ആളുടെ വാട്സാപ്പ് സ്റ്റാറ്റസുകളൊന്നും തുടര്‍ന്ന് കാണാന്‍ കഴിയില്ല. എന്നാല്‍ നിങ്ങളുടെ സുഹൃത്ത് പ്രൈവസി സെറ്റിങ്സില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും വാട്സാപ്പ് സ്റ്റാറ്റസ് കാണാന്‍ സാധിക്കാതെ വന്നേക്കാം.

വോയിസ് കോള്‍ ചെയ്യാന്‍ സാധിക്കാതെ വരുന്നതും ബ്ലോക്ക് ചെയ്തുവെന്നതിന്റെ തെളിവാണ്.

വാട്സാപ്പില്‍ എങ്ങനെ ഒരാളെ ബ്ലോക്ക് ചെയ്യാം

1.വാട്സാപ്പ് തുറക്കുക.
2.ആരെയാണോ ബ്ലോക്ക് ചെയ്യേണ്ടത് അയാളുമായുള്ള ചാറ്റ് തുറക്കുക .
3.വലത് ബാഗത്തുള്ള ത്രീ ഡോട്ട് മെനു തുറക്കുക
4.മോര്‍ ക്ലിക്ക് ചെയ്യുക
5. അതില്‍ ബ്ലോക്ക് എന്ന് കാണാം.
6. അത് തിരഞ്ഞെടുക്കുക അതില്‍ ബ്ലോക്ക് ചെയ്യാം.

Top