വാട്സ്ആപ്പില്‍ സ്റ്റിക്കറുകള്‍ ഇനി നമുക്ക് തന്നെ നിര്‍മ്മിക്കാം. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് (2.18) ആണ് നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ഉള്ളതെന്ന് ഉറപ്പാക്കുക. വിവിധ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന നിങ്ങളുടെ കുറച്ച് ഫോട്ടോകള്‍ എടുക്കുക. അതിനുശേഷം അതിന്റെ പശ്ചാത്തലം മായ്ച്ച് കളഞ്ഞ് PNG ഫോര്‍മാറ്റിലേക്ക് മാറ്റണം. സ്മാര്‍ട്ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് ആവശ്യത്തിന് ഫോട്ടോകള്‍ എടുക്കകയാണ് ആദ്യം ചെയ്യേണ്ടത്. ഫോട്ടോയിലെ പശ്ചാത്തലം നീക്കം ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
1. പ്ലേസ്റ്റോറില്‍ നിന്ന് ബാക്ക്ഗ്രൗണ്ട് ഇറേസര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക
2. സ്റ്റിക്കറാക്കി മാറ്റേണ്ട ഫോട്ടോ ഓപ്പണ്‍ ചെയ്യുക
3. പശ്ചാത്തലം മായ്ച്ച് ഫോട്ടോ അനുയോജ്യമായ വിധത്തില്‍ ക്രോപ് ചെയ്യുക
4. ചിത്രം PNG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക (PNG ഫോര്‍മാറ്റിലുള്ള സ്റ്റിക്കറുകള്‍ മാത്രമേ വാട്സാപ്പില്‍ ഉപയോഗിക്കാന്‍ കഴിയൂ. കുറഞ്ഞത് മൂന്ന് സ്റ്റിക്കറുകളെങ്കിലും ഈ രീതിയില്‍ തയ്യാറാക്കുക. സ്റ്റിക്കര്‍ പാക്കില്‍ ഉള്‍പ്പെടുത്തുന്നതിന് കുറഞ്ഞത് മൂന്ന് സ്റ്റിക്കറുകള്‍ ആവശ്യമാണ്.
അടുത്തതായി പേഴ്സണല്‍ സ്റ്റിക്കേഴ്സ് ഫോര്‍ വാട്സ്ആപ്പ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
1. ആപ്പ് ഓപ്പണ്‍ ചെയ്യുക
2. നിങ്ങള്‍ തയ്യാറാക്കിയ എല്ലാ സ്റ്റിക്കറുകളും ആപ്പ് സ്വയം കണ്ടെത്തും
3. സ്റ്റിക്കറിന് അടുത്തായി കാണുന്ന Add ബട്ടണില്‍ അമര്‍ത്തുക
4. ആവശ്യപ്പെടുമ്പോള്‍ വീണ്ടും Add-ല്‍ അമര്‍ത്തുക
ഇനി വാട്സാപ്പ് എടുത്ത് സ്റ്റിക്കറിലേക്ക് പോവുക. അവിടെ നിങ്ങള്‍ ഉണ്ടാക്കിയ സ്റ്റിക്കറുകള്‍ കാണാനാകും.