അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ ചോര്‍ന്നെന്ന സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ വാക്കുകളെ ഞെട്ടലോടെയാണ് ഉപയോക്താക്കള്‍ കേട്ടത്. വിവരച്ചോര്‍ച്ചയെത്തുടര്‍ന്ന് പല പ്രമുഖരും ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുകയുണ്ടായി. പ്ലേബോയ്, വില്‍ ഫെറല്‍ എന്നിവരും ഫേസ്ബുക്ക് വിട്ടു. ഡിലീറ്റ് ഫേസ്ബുക്ക് എന്ന ഹാഷ്ടാഗില്‍ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.
സ്വകാര്യത നമ്മുടെ മൗലികാവകാശമാണ്. അത് സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യവുമാണ്. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുകയാണോ അതിനുള്ള പ്രതിവിധി? നിങ്ങളുടെ സ്വകാര്യത നിങ്ങളുടെ അവകാശമാണ്. അത് സംരക്ഷിക്കാനിതാ ചില വഴികള്‍:
നിങ്ങളുടെ ഫേസ്ബുക്ക് ആപ്പുകള്‍ പരിശോധിക്കുക. ഒരു മൂന്നാം കക്ഷി വെബ്‌സൈറ്റില്‍ പോകാന്‍ നിങ്ങളുടെ ഫേസ്ബുക്ക് സംവിധാനത്തിലൂടെ വിവരങ്ങള്‍ നല്‍കിയെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ലഭിക്കും. എന്തൊക്കെ വിവരങ്ങളാണ് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഒരു മൂന്നാം കക്ഷിക്ക് ലഭിക്കുക എന്നറിയാന്‍ മാര്‍ഗമുണ്ട്. ഫേസ്ബുക്കിലെ നിങ്ങളുടെ സെറ്റിങ്‌സ്(settings) ല്‍ പോകുക. ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നത് എന്ന് നോക്കുക. ഇതില്‍ നിന്നും ഓരോ ആപ്പിനും നിങ്ങള്‍ നല്‍കിയ അനുമതിയും നിങ്ങള്‍ പങ്കുവെക്കുന്ന വിവരങ്ങളും കാണാന്‍ കഴിയും. ഈ ലിസ്റ്റില്‍ നിന്നും ഉപയോഗമില്ലാത്ത ആപ്പുകള്‍ നീക്കം ചെയ്യുക.
ആപ്പ് സെറ്റിങ് പേജില്‍(App Setting Page) ല്‍ Apps Other USe എന്ന മറ്റൊരു വിഭാഗം കാണാം. നിങ്ങളുടെ സുഹൃത്തുക്കള്‍ ഈ ആപ്പ് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഏതൊക്കെ വിവരങ്ങളാണ് പങ്കുവെക്കുന്നത് എന്ന് ഇതില്‍ കാണാം. ഇതില്‍ നിങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താം.
സെറ്റിങ്‌സ് പേജില്‍ Adsല്‍ ക്ലിക്ക് ചെയ്കാല്‍ Your Information കാണാം. ഹൃദയരൂപത്തിലുള്ള ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ താത്പര്യങ്ങള്‍ കാണാം. നിങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളും സ്വകാര്യവിവരങ്ങളും ഇവിടെ നിന്ന് മനസ്സിലാക്കാം. ഒപ്പം സെറ്റിങ്ങ്‌സില്‍ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് ലോഗ് (facebook log) ലഭിക്കും. ആഡ് ഹിസ്റ്ററി, പങ്കെടുത്ത ഈവന്റുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെനിന്ന് ലഭിക്കും.
ഫേസ്ബുക്കിനൊപ്പം നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ ഡിലീറ്റ് ചെയ്യുക വഴി ഈ വിവരങ്ങള്‍ സംരക്ഷിക്കാം. ഒപ്പം പ്രൈവസി സെറ്റിങ്‌സ് (privacy settings) ല്‍ പോയി പൊതുവായി പങ്കുവെക്കുന്ന വിവരങ്ങള്‍ പരിമിതപ്പെടുത്തുക.
പുതിയ ഏതൊരു ആപ്പോ വെബ്‌സൈറ്റോ ഉപയോഗിക്കുന്നതിന് മുന്‍പ് അവരുടെ സ്വകാര്യതാ നയങ്ങള്‍ വായിച്ച് മനസ്സിലാക്കുക. നിങ്ങളുടെ വിവരങ്ങള്‍ പങ്കുവെക്കപ്പെടും എന്ന് തോന്നുകയാണെങ്കില്‍ ആ ആപ്പ് ഉപയോഗിക്കാതിരിക്കുക.
വെബ്‌സൈറ്റുകളില്‍ കൂടെയുണ്ടാകുന്ന ട്രാക്കറുകളെ (Tracker) കളെ തടയാനുള്ള സംവിധാനം ബ്രൗസറില്‍ സ്ഥാപിക്കാം. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ട്രാക്കറുകളെ തടയാന്‍ രണ്ട് സംവിധാനങ്ങളുണ്ട്. Disconnect, Privacy Badger എന്നിവയാണവ.
പരസ്യങ്ങള്‍ തടയാന്‍ Ad Blocker: ട്രാക്കറുകളെ തടയാനുള്ള മറ്റൊരു വഴി പരസ്യങ്ങളെ ബ്ലോക്ക് ചെയ്യുക എന്നതാണ്. മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയിലെ ബ്രൗസറുകളില്‍ Ad Blocker സ്ഥാപിക്കാം. ചില പരസ്യങ്ങള്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകളാണ്. വലിയ വെബ്‌സൈറ്റുകള്‍ക്ക് പോലും അവരുടെ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ പരസ്യങ്ങളുടെയും മേല്‍ നിയന്ത്രണമില്ല.
ഇടവേളകളില്‍ നിങ്ങളുടെ ബ്രൗസ് ഹിസ്റ്ററി മായ്ച്ചുകളയാന്‍ ശ്രദ്ധിക്കുക. കുക്കീസും ക്ലിയര്‍ ചെയ്യുക. ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവയെല്ലാം തങ്ങളുടെ ബ്രൗസറുകള്‍ക്ക് സഫാരി, ക്രോമോ, എക്‌സ്‌പ്ലോറര്‍ എന്നിവയാണ് ഹിസ്റ്ററി മായ്ച്ചുകളയേണ്ടതിനെപ്പറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറിയപ്പെടാത്ത ബ്രാന്‍ഡുകളെയും ആപ്പുകളെയും വെബ്‌സൈറ്റുകളെയും ശ്രദ്ധിക്കുക.
റിപ്പോര്‍ട്ട്: അഞ്ജന മേരി പോള്‍