ലഖ്നൗ: ഉത്തര്‍പ്രദേശ് മന്ത്രിയായി ചുമതലയേറ്റ മൊഹ്സിന്‍ റാസയെ ഓഫീസിലെ ഭിത്തിയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ ചിത്രം.
ഇതു കണ്ട ബിജെപി മന്ത്രി ഉദ്യോഗസ്ഥരെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു.
ഈ ഫോട്ടോ എന്തിനാണ് തന്റെ ഓഫീസിന്റെ ഭിത്തിയില്‍ തൂക്കിയിരിക്കുന്നതെന്ന് മാധ്യമങ്ങളുടെ മുന്നില്‍ വച്ച് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ചോദിച്ചു. ചിത്രം മാറ്റാനുള്ള നിര്‍ദേശത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് പ്രതികരിച്ചപ്പോള്‍, ഇപ്പോള്‍ ഏതു സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? പിന്നെന്തിനാണ് ഈ ചിത്രം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്? എന്നാണ് മന്ത്രി ചോദിച്ചത്. ആരാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് അറിഞ്ഞിരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്നും രോഷത്തോടെ അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാരിലെ ഏക മുസ്ലിം മന്ത്രിയാണ് മൊഹ്സിന്‍ ക്രിക്കറ്റ് താരം കൂടിയാണ്. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.