ഹൗറ:മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് 22 പേരെ കടിച്ചുപരിക്കേല്‍പ്പിച്ചു. ആറ് പൊലീസുകാരെയടക്കം 22 പേരെയാണ് യുവാവ് കടിച്ചുപരിക്കേല്‍പ്പിച്ചത്. പശ്ചിമബംഗാളിലെ ഹൗറയിലെ ജിടി റോഡില്‍ ഇന്നലെയാണ് സംഭവം. ബീഹാര്‍ സ്വദേശിയായ യുവാവാണ് പരിഭ്രാന്തി പരത്തിയത്.
ഏതാണ്ട് 40 മിനിറ്റോളം നടുറോഡില്‍ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ വളരെയേറെ പണിപ്പെട്ടാണ് പൊലീസ് പിടികൂടിയത്. മേല്‍വസ്ത്രം ധരിക്കാതെ റോഡിലൂടെ നടന്ന ഇയാള്‍ ഒരു പ്രകോപനവും ഇല്ലാതെ ആളുകളെ കടിക്കാന്‍ തുടങ്ങി. പിന്നീട് ബൈക്ക് യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും നേരെ കല്ലെറിഞ്ഞു. ഇയാളെ നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെ കൂടുതല്‍ അക്രമകാരിയായി.
നാട്ടുകാര്‍ ഇയാള്‍ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങിയതോടെ റോഡിലെ ഗതാഗതം സ്തംഭിക്കുന്ന നിലയിലായി. ആള്‍ക്കൂട്ടം ഇയാളെ കെട്ടിയിട്ടെങ്കിലും ഇതില്‍ നിന്നും ഇയാള്‍ പുറത്തുകടന്നു. കൈവിലങ്ങ് അണിയിക്കാന്‍ ശ്രമിച്ച മൂന്ന് പൊലീസുകാരെയും ഇയാള്‍ കടിച്ചു. പിന്നീട് ഹൗറ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെയും മറ്റ് മൂന്ന് പൊലീസുകാരെയും കടിച്ച് പരിക്കേല്‍പ്പിച്ചു.
ലളിത് ചൗധരി എന്ന പേരില്‍ ഒരു മരുന്ന് കുറിപ്പും കുറച്ച് മരുന്നുകളും ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തി. ഇതാണ് ഇയാള്‍ മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണെന്ന സംശയം ബലപ്പെടുത്തിയത്.