എച്ച്പിയുടെ നെവര്‍ സ്റ്റോപ് ലേസര്‍ പ്രിന്റര്‍ ഇന്ത്യന്‍ വിപണിയില്‍

ച്ച്പിയുടെ പുതിയ നെവര്‍ സ്റ്റോപ് ലേസര്‍ പ്രിന്റര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. എളുപ്പത്തില്‍ റീലോഡ് ചെയ്യാന്‍ കഴിയുന്ന ലേസര്‍ പ്രിന്ററാണിത്. സമയവും ബിസിനസ് പ്രവര്‍ത്തന ചെലവും ലാഭിക്കുമെന്നു മാത്രമല്ല ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും നെവര്‍ സ്റ്റോപ് ലേസര്‍ പ്രിന്ററിനു കഴിയുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. ടോണര്‍ 15 സെക്കന്‍ഡില്‍ മാറ്റാമെന്നതാണ് ഇതിന്റെ ഏറ്റവും മികച്ച ഗുണമേന്മ.

എച്ച്പി നെവര്‍സ്റ്റോപ്പ് ലേസര്‍ പ്രിന്റര്‍ പ്രകൃതിസൗഹൃദ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭാരത്തിന്റെ 25 ശതമാനം റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ടോണര്‍ റീലോഡ് കിറ്റുകളില്‍ 75 ശതമാനം റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്കും ഉപയോഗിച്ചിരിക്കുന്നു.

എച്ച്പി നെവര്‍സ്റ്റോപ്പ് ലേസര്‍ 1000 സീരിസിന്റെ നോ-വയര്‍ലെസ്സ് മോഡലിന് 15,846 രൂപ മുതല്‍ 17,236 രൂപ വരെയാണ് വില. വയര്‍ലെസ്സ് മോഡലിന് 17,236 രൂപയുമാണ് വില. എച്ച്പി നെവര്‍സ്റ്റോപ്പ് ലേസര്‍ എംഎഫ്പി 1200 സീരീസ് നോ- വയര്‍ലെസ്സ് 22,057 രൂപയും വയര്‍ലെസ്സ് മോഡലിന് 23,460 രൂപ വരെയുമാണ് വില. എച്ച്പി നെവര്‍സ്റ്റോപ്പ് ലേസര്‍ ടോണര്‍ റീലോഡ് കിറ്റിന് 849 രൂപയും (സിംഗിള്‍ പാക്ക്) 1,449 രൂപയുമാണ് (ഡബിള്‍ പാക്ക്) വില.

Top