ലാപ്‌ടോപായ ടാബ്‌ലെറ്റായോ രൂപമാറ്റം വരുത്താന്‍ കഴിയുന്ന നൂതന ഉല്‍പന്നമായ സ്‌പെക്ടര്‍ ഫോള്‍ഡ് എന്ന മടക്കാവുന്ന കംപ്യൂട്ടര്‍ അവതരിപ്പിച്ച് എച്ച്പി. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ 17 ഇഞ്ച് ഫോള്‍ഡബിള്‍ പിസി എന്നാണിതിനെ എച്ച്പി വിശേഷിപ്പിക്കുന്നത്. ഏകദേശം ഒരു കിലോഗ്രാം ഭാരമുള്ള സ്‌പെക്ടറിന് 4999 ഡോളര്‍( 4ലക്ഷം രൂപ) മുതല്‍ ആണ് വില.
ലോകത്തിലെ ഏറ്റവും വിലയുള്ള ലാപ്‌ടോപ്പുകളുടെ പട്ടികയിലാണ് സ്‌പെക്ടര്‍ ഇടംപിടിച്ചിരിക്കുന്നത്. നിവര്‍ത്തി വച്ചാല്‍ 17 ഇഞ്ച് ലാപ്‌ടോപ്പാകും. 90 ഡിഗ്രി ഫോള്‍ഡ് ചെയ്ത് മാഗ്‌നറ്റിക് ബ്ലൂടൂത്ത് കീബോര്‍ഡ് പുറത്തെടുത്താല്‍ 12.3 ഇഞ്ച് വലുപ്പമുള്ള പോര്‍ട്ടബിള്‍ ലാപ്‌ടോപ്പായും മാറും.