ന്യൂഡല്‍ഹി: പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭത്തില്‍ വന്‍ വര്‍ധന. ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 7,175.59 കോടിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭം. ലാഭത്തില്‍ 51 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 4,736.15 കോടിയായിരുന്നു ലാഭം നേടിയത്. കമ്പനിയുടെ ആകെ വരുമാനവും വര്‍ധിച്ചിട്ടുണ്ട്. 1.52 ലക്ഷം കോടിയാണ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ ആകെ വരുമാനമുള്ളത്. കഴിഞ്ഞ വര്‍ഷം 1.32 ലക്ഷം കോാടിയായിരുന്നു വരുമാനമുണ്ടായിരുന്നത്. 15 ശതമാനം വര്‍ധനയാണ് ആകെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ എണ്ണവില നിശ്ചയിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി അതിനുള്ള അധികാരം കമ്പനികള്‍ക്ക് തന്നെ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ധനവില രാജ്യത്ത് വന്‍തോതില്‍ കൂടിയിരുന്നു.
രാജ്യത്ത ഏറ്റവും ലാഭകരമായ പൊതുമേഖല കമ്പനിയെന്ന സ്ഥാനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്വന്തമാക്കിയിരുന്നു. ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ (ഒഎന്‍ജിസി) പിന്നിലാക്കിയാണ് ഐഒസി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2018 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 21,346 കോടി രൂപയെന്ന റിക്കോര്‍ഡ് അറ്റ ലാഭമാണ് ഐഒസി നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ 19,106 കോടി രൂപയില്‍ നിന്ന് 12 ശതമാനം ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ കമ്പനി രേഖപ്പെടുത്തിയത്.2017-18 ല്‍ 6,357 കോടി രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണ് മറ്റൊരു പൊതുമേഖല എണ്ണക്കമ്പനിയായ എച്ച്പിസിഎല്‍ നേടിയത്. കമ്പനിയുടെ മൊത്തം വിറ്റുവരവ് 2.43 ലക്ഷം കോടിയാണ്