തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ് രംഗത്ത്. ഡോളര്‍കടത്ത് കേസില്‍ ഇഡിക്ക് നേരിട്ട് പരാതി നല്‍കാനാണ് എച്ച്ആര്‍ഡിഎസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. എച്ച്ആര്‍ഡിഎസ് അജീകൃഷ്ണന്‍ ദില്ലി ഇഡി ഓഫീസിലെത്തി പരാതി നല്‍കും.