‘ഹൃദയം’; ചിത്രീകരണം പൂർത്തിയായി

പ്രണവ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൃദയം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായെന്നും ഇനി പകുതി ക്രൂവിനെവെച്ചുള്ള ഒരു ഗാനമാണ് ചിത്രീകരിക്കുവാനുള്ളതെന്നും വിനീത് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

വിനീത് ശ്രീനിവാസന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

മുഴുവന്‍ ഫിലിം ക്രൂവുമായുള്ള ഹൃദയം സിനിമയുടെ ചിത്രീകരണം അവസാനിച്ചു. ഇനി മിനിമം ക്രൂവിനെവെച്ചുള്ള ഒരു ഗാനം ചിത്രീകരിക്കണം. അത്രയധികം പാഷനോടെയാണ് എന്റെയൊപ്പമുള്ള ആളുകള്‍ ചിത്രീകരണത്തിലുടനീളം സഹകരിച്ചത്. എളുപ്പത്തില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്ന ഒരു സിനിമയായിരുന്നില്ല ഇത്. നൂറു ദിവസമെടുത്ത് ഷൂട്ട് ചെയ്യേണ്ടത് അറുപത് ദിവസനങ്ങള്‍ കൊണ്ടാണ് ഷൂട്ട് ചെയ്തത്. അതായത് ഓരോദിവസവും അത്രയധികം രംഗങ്ങള്‍ ഷൂട്ട് ചെയ്യേണ്ടി വന്നു. എന്നാല്‍ ഓരോ ദിവസവും നമുക്ക് ഒരു പാര്‍ട്ടിപ്പോലെയായിരുന്നു. പാടുകയും ആടുകയും ചെയ്യുമ്പോഴും ജോലിയില്‍ നമ്മള്‍ അത്രയധികം ഫോക്കസ്ഡ് ആയിരുന്നു. വ്യകതി ജീവിതം പോലും മാറ്റിവെച്ച് ചിലര്‍ ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഇന്നലത്തെ പാക് അപ് പാര്‍ട്ടിയില്‍ ചിലരൊക്കെ കരഞ്ഞു. ചിലരുമായി ഒരു വര്‍ഷത്തോളമായി ജോലി ചെയ്യുമ്പോള്‍ ഒരു ഫിലിം ക്രൂവിനുമപ്പുറം അവര്‍ നമ്മുടെ ആരൊക്കെയോ ആയി മാറും. ഇത് പോലെയുള്ള ഒരു അനുഭവം ഇനി എനിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതിനാല്‍ ജീവിത കാലം മുഴുവന്‍ ഞാന്‍ ഈ അനുഭവത്തെ വിലമതിക്കും. എന്റെ പ്രിയപ്പെട്ട ക്രൂവിന് എന്റെ നന്ദി. ഇത് സാധ്യമാക്കിയതിന് നന്ദി. ആരെയും ടാഗുചെയ്യുന്നില്ല, പ്രത്യേക പരാമര്‍ശങ്ങളൊന്നുമില്ല. ഇത് ഹൃദയത്തിന്റെ മുഴുവന്‍ കുടുംബത്തിനും. ഞാന്‍ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു.

 

Top