പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്.
ചിത്രത്തില്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നതെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഹൃദയം എന്ന ചിത്രത്തില്‍ സംഗീതമൊരുക്കുന്നത് താനല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഷാന്‍. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഷാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഹൃദയത്തിലെ ഗാനങ്ങള്‍ ഗംഭീരമാക്കണമെന്നാവശ്യപ്പെട്ട് ഒട്ടിനവധി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു കുറിപ്പ് പങ്കുവയ്ക്കുന്നതെന്നും ഷാന്‍ കുറിച്ചു. താനും വിനീതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഷാന്‍ കുറിച്ചു.