ഹൃത്വിക് റോഷന്റെ ‘ഫൈറ്റർ’ വൈകും, പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

സിദ്ധാർഥ് ആനന്ദ് ഹൃത്വിക് റോഷനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൈറ്റർ’. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായിക. അടുത്ത വർഷം സെപ്‍തംബറിൽ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാലിപ്പോൾ പുതിയ റിലീസ് തിയ്യതി ചിത്രത്തിന്റേതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

‘ഫൈറ്റർ’ 2024 ജനുവരി 25നാണ് റിലീസ് ചെയ്യുക എന്നാണ് അറിയിച്ചിരിക്കുന്നത്. എയർഫോഴ്‍സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തിൽ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക. അനിൽ കപൂറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമൺ, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് ‘ഫൈറ്റർ’ നിർമിക്കുന്നത്.

ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് ‘വിക്രം വേദ’യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഇത്. പുഷ്‍കർ- ഗായത്രി ദമ്പതിമാർ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷൻ കുമാർ, കൃഷൻ കുമാർ, എസ് ശശികാന്ത് എന്നിവരാണ് നിർമാതാക്കൾ.

Top