സ്വപ്ന ഭവനം സ്വന്തമാക്കി നടൻ ഹൃതിക് റോഷൻ

താരങ്ങളുടെ ഇഷ്ടങ്ങളും, അവരുടെ വെക്തി പരമായ കാര്യങ്ങളെ കുറിച്ചുമൊക്കെ അറിയാൻ എന്നും പ്രിയമായണ് ആരാധകർക്ക്. അത്തരത്തിൽ ആരാധകർ ഇപ്പോൾ ആഘോഷിക്കുന്ന ഒരു വാർത്തയാണ് ബോളിവുഡ് താരം ഹൃതിക് റോഷൻ തന്റെ സ്വപ്ന ഭവനം സ്വന്തമാക്കിയ വാർത്ത.

എല്ലാവരെയും പോലെ ഏറെ ആഗ്രഹിച്ച് ഒരുപാട് നാളത്തെ പരിശ്രമത്തിന് ശേഷമാണ് അദ്ദേഹം തന്റെ സ്വപ്ന ഗ്രഹം സ്വന്തമാക്കിയത്.  100 കോടി രൂപയോളം മുടക്കി  കടലിന് അഭിമുഖമായി നിൽക്കുന്ന തരത്തിലാണ് താരത്തിന്റെ മുംബൈയിലെ പുതിയ വീട്.മുംബൈയിലെ ജുഹു – വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാർട്ട്മെന്റുകളാണ് താരം വാങ്ങിയത്.സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇപ്പോൾ ഹൃതിക് തന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യുന്നതും പതിവാണ്

Top