സിംഗപൂര്‍ ഓപ്പണിൽ പി വി സിന്ധുവും എച്ച് എസ് പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍. വിയറ്റ്‌നാമിന്റെ ലിന്‍ ങുയേനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. ആദ്യ ഗെയിമില്‍ പിന്നോട്ടുപോയ സിന്ധു രണ്ടും മൂന്നും ഗെയിം പോരാടി നേടുകയായിരുന്നു. ചൈനയുടെ ഹാന്‍ യൂവിനെ സിന്ധു ക്വാര്‍ട്ടറില്‍ നേരിടുക.
ലോക നാലാം നമ്പര്‍ ചൗ ടീന്‍ ചെനിനെ തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ ഗെയിം കിട്ടിയില്ലെങ്കിലും അടുത്ത 2 ഗെയിമുകൾ അനായാസമായി പ്രണോയ് സ്വന്തമാക്കുകയായിരുന്നു. ജപ്പാന്റെ കൊടൈ നരൗകയാണ് ക്വാര്‍ട്ടറില്‍ പ്രണോയിയുടെ എതിരാളി. അതേസമയം ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് സൈന നേവാളും ഡബിള്‍സില്‍ എംആര്‍ അര്‍ജനുന്‍- ധ്രുവ് കപില സഖ്യത്തിനും ഇന്ന് മത്സരമുണ്ട്.