ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ; ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്

ചൈനയിലെ നാന്‍ജിംഗില്‍ ഇന്ന് തുടക്കം കുറിച്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്. ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആണ് പ്രണോയ് വിജയം കൈവരിച്ചത്. ഇതോടെ ഇന്ത്യന്‍ താരം ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്നു.

ന്യൂസിലാന്റ് താരമായ അഭിനവ് മനോട്ടയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് പ്രണോയ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍ : 21-12, 21-11. ജൂലൈ 30 ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 5നാണ് അവസാനിക്കുന്നത്.

നാല് തവണ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ ഒരു ഇന്ത്യന്‍ താരം കിരീടം നേടിയിട്ടില്ല. നിലവിലെ ലോക ബാഡ്മിന്റണ്‍ റണ്ണറപ്പ് പി വി സിന്ധുവും മുന്‍ റണ്ണറപ്പ് സൈന നെഹ്‌വാള്‍, പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത് എന്നിവരും ഇന്ന് കളത്തിലിറങ്ങും.

Top