എച്ച്ടിസിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ എച്ച്ടിസി യു 12 ലൈഫ് ഓഗസ്റ്റ് 30ന് പുറത്തിറങ്ങുന്നു. 2.5 ഡി ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും പ്രോസസറിന്റെ കാര്യത്തില്‍ സ്‌നാപ്ഡ്രാഗണ്‍ 636 ഒക്ട കോര്‍ ചിപ്പ്‌സെറ്റാണ് സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. അഡ്‌നോയോ 509 ജിപിയുമായി 14nm FinFET ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക. ഷവോമി നോട്ട് 5 പ്രൊ, അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രൊ M1 എന്നീ ഫോണുകളിലാണ് ഈ സവിശേഷത മുമ്പ് കണ്ടിട്ടുള്ളത്.
4 ജി എല്‍ടിഇ, വോള്‍ട്ട് പിന്തുണ എന്നിവയുള്ള ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ടും ഒപ്പം 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്‌സും ഫോണ്‍ നല്‍കുന്നുണ്ട്. ബ്ലൂടൂത്ത് 5.0, ഡ്യുവല്‍ ചാനല്‍ വൈഫൈ (2.4 GHz, 5.0 GHz) തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാമറയുടെ കാര്യത്തില്‍ സ്മാര്‍ട്ട്‌ഫോണിനു പിറകിലായി 16 എംപി പ്രൈമറി സെന്‍സര്‍, 5 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണുള്ളത്. ഒപ്പം പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 13എംപി ഫ്രണ്ട് ക്യാമറയാണ്. 3,600 എംഎഎച്ചാണ് ബാറ്ററി. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.