ലോകത്തിലെ ആദ്യത്തെ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണ്‍ HTC വിപണിയില്‍ പുറത്തിറക്കി. എക്‌സോഡസ് 1 എന്ന് പേരിട്ടിരിക്കുന്ന ഫോണിന്റെ ആകര്‍ഷണങ്ങളിലൊന്ന് സിയോണ്‍ ക്രിപ്‌റ്റോകറന്‍സി വാലറ്റാണ്. ഏകദേശം 75000 രൂപയാണ് ഫോമിന് വില വരുന്നത്. എക്‌സോഡസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫോണ്‍ പ്രീഓര്‍ഡര്‍ ചെയ്യാന്‍ കഴിയും 2018 ഡിസംബര്‍ മുതല്‍ ഫോണിന്റെ വിതരണം ആരംഭിക്കും. എക്‌സോഡസ് 1 ഇന്ത്യയില്‍ എന്ന് എത്തുമെന്ന കാര്യം വ്യക്തമല്ല.
2.5D കര്‍വ്ഡ് ടെമ്‌ബേഡ് ഗ്ലാസ് സംരക്ഷണം നല്‍കുന്ന 6 ഇഞ്ച് QHD+ IPS LCD സ്‌ക്രീനാണ് എക്‌സോഡസ് 1ല്‍ ഉപയോഗിച്ചിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പ്‌സെറ്റ്, 6GB റാം, 128GB സ്റ്റോറേജ് എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.
ഫോണില്‍ ആകെ നാല് ക്യാമറകളുണ്ട്. പിന്നില്‍ 16MP, 12MP ക്യാമറകളും മുന്നില്‍ രണ്ട് 8MP ക്യാമറകളും. പോട്രെയ്റ്റ് മോഡ്, 4K വീഡിയോ റെക്കോഡിംഗ് മുതലായവ പ്രധാന ക്യാമറയുടെ സവിശേഷതകളാണ്.
ബ്ലൂടൂത്ത് 5.0, NFC, ഡ്യുവല്‍ ചാനല്‍ വൈഫൈ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ് ഒറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് 3500 mAh ബാറ്ററിയാണ്.