എച്ച്ടിസിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ യു 11 പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. 18:6 അനുപാതത്തില്‍ ആറ് ഇഞ്ച് വലിപ്പമുള്ള ഫോണിന് 56,990 രൂപയാണ് വില. വെള്ളി നിറത്തിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി ഏഴ് മുതല്‍ ഫ്‌ലിപ്പ് കാര്‍ട്ടില്‍ ഫോണ്‍ വില്പനയ്‌ക്കെത്തും. യു 11 ഫോണില്‍ നിന്നും ചെറിയമാറ്റങ്ങള്‍ മാത്രമാണ് യു 11 പ്ലസ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ആറ് ഇഞ്ച് സൂപ്പര്‍ എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകത.
എല്‍ജി, സാംസങ്, വണ്‍പ്ലസ് കമ്പനികളുടെ ഏറ്റവും പുതിയ ഫോണുകളുകളുടെ ഡിസ്‌പ്ലേ പോലെതന്നെയാണ് യു 11 പ്ലസിന്റെ ഡിസ്‌പ്ലേ ഒരുക്കിയിരിക്കുന്നത്. 3930 mAh ബാറ്ററിയാണ് യു 11 പ്ലസിന്റെ മറ്റൊരു പ്രത്യേകത. സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസറാണ് ഫോണിനുള്ളത്.
ആറ് ജിബി റാമും 128 ജിബി സ്‌റ്റോറേജും ഫോണില്‍ ഉപ്പെടുത്തിയിട്ടുണ്ട്. രണ്ട് ടെറാ ബൈറ്റ് വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപ്കിസല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. താമസിയാതെ ഫോണിന്റെ സെറാമിക് ബ്ലാക്ക് നിറത്തിലുള്ള പതിപ്പും വിപണിയിലെത്തുമെന്ന് എച്ച്ടിസി അറിയിച്ചു.