ചാരവൃത്തിക്കുറ്റത്തിന് അറസ്റ്റിലായ വാവേയ് ഉദ്യോഗസ്ഥനെ കമ്പനി പുറത്താക്കി

വാഴ്‌സോ: ചാരവൃത്തിക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത വാവേയ് ഉദ്യോഗസ്ഥനെ പിരിച്ച് വിട്ടു. ചൈനീസ് ടെലികോം കമ്പനിയായ വാവേയുടെ പോളണ്ട് ഡയറക്ടറായി പ്രവര്‍ത്തിട്ടിരുന്ന വാംഗ് വെയ്ജിംഗിനെയാണ് ചാരവൃത്തി കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ പോളിഷ് ഇന്റലിജന്‍സ് ഓഫീസറായ പ്യോട്ടോറും ചാരവൃത്തിക്കുറ്റത്തിന് പിടിയിലായിരുന്നു.

ഇറാന്‍, സിറിയ എന്നീ രാജ്യങ്ങള്‍ക്കെതിരായ ഉപരോധം ലംഘിച്ചുവെന്നതിന് കഴിഞ്ഞമാസം വാവേയുടെ സ്ഥാപകന്റെ മകളും മുതിര്‍ന്ന ഉദ്യോഗസ്ഥയുമായ മെംഗ് വാംഗ്ചൗവിനെ കാനഡ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇവര്‍ക്ക് കാനഡ വിടാന്‍ കഴിഞ്ഞിട്ടില്ല. അതിന് പിന്നാലെ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവ വികാസങ്ങള്‍ കമ്പനിയെ കൂടുതല്‍ പ്രതിസന്ധിലാക്കിയിരിക്കുകയാണ്.

Top