പൊട്ടാത്ത ഡിസ്പ്ലേ പാനലുമായി സാംസങ് വിപണിയില്‍. വളയ്ക്കാന്‍ കൂടെ സാധിക്കുന്ന OLED ഡിസ്‌പ്ലേ പാനലുമായാണ് സാംസങിന്റെ വരവ്. സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമല്ല ഡിസ്പ്ലേ കണ്‍സോളുകള്‍, മൊബൈല്‍ മിലിറ്ററി ഉപകരണങ്ങള്‍, പോര്‍ട്ടബിള്‍ ഗെയിം കണ്‍സോളുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഇ-ലേണിംഗിനുള്ള ടാബ്ലറ്റുകള്‍, കംമ്പ്യൂട്ടര്‍ എന്നിവയിലെല്ലാം തന്നെ ഉപയോഗപ്പെടുത്താന്‍ പറ്റുന്നതാണ് ഈ ഡിസ്പ്ലേ എന്ന് കമ്പനി അറിയിച്ചു.
അടുത്ത മാസം വരുന്ന ഗാലക്‌സി നോട്ട് 9 സെറ്റുകളില്‍ ഈ പാനലുകള്‍ സംയോജിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഫ്‌ലെക്‌സിബിള്‍ OLED പാനലുകള്‍ ഉണ്ടാക്കാന്‍ സുരക്ഷിതമായ ഒരു ഓവര്‍ലേ വിന്‍ഡോ ആണ് സാംസങ് ഡിസ്‌പ്ലേ ഉപയോഗിക്കുന്നത്. ഈ പാനലുകള്‍, വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുമ്പോള്‍ പല മാറ്റങ്ങളും ഈ മേഖലയില്‍ കാണാന്‍ സാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ എക്‌സിന് OLED പാനലുകള്‍ നല്‍കിയ ഏക വിതരണക്കാരന്‍ സാംസങ് ആയിരുന്നു.