huawei honor 8 android 70 n0ugat update

ഹുവാവെ ഹോണര്‍ 8 ആന്‍ഡ്രോയിഡ് 7.0 ന്യുഗറ്റ് അപ്‌ഡേറ്റ് ഇന്ത്യയില്‍ ഫെബ്രുവരിയോടെ എത്തുമെന്ന് സൂചന.

ഈ അപ്‌ഡേറ്റിലൂടെ ഹോണര്‍ 8ന് ക്വിക് റിപ്ലൈ, സ്പ്ലിറ്റ് സ്‌ക്രീന്‍ മള്‍ട്ടിടാസ്‌കിങ്, പുതുമകളോട് കൂടിയ നോട്ടിഫിക്കേഷന്‍ മെനു എന്നിവ ലഭിക്കുന്നു.

ഒരേ ഫോണില്‍ പല തരത്തിലുള്ള പ്രൊഫൈലുകള്‍ വഴി യൂസറിന് അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കും ജോലി ആവശ്യങ്ങള്‍ക്കുമുള്ള തരത്തിലുള്ള മാറ്റങ്ങള്‍ ഫോണില്‍ വരുത്താന്‍ കഴിയും.

ഹോണര്‍ 8 ഇപ്പോള്‍ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മല്ലോ സോഫ്റ്റ്‌വെയറിലാണ്‌
പ്രവര്‍ത്തിക്കുന്നത്. ഈ അപ്‌ഡേറ്റില്‍ EMUI 5.0 ലഭിക്കും. യൂസര്‍ ഫോണ്‍ ഉപയോഗിക്കുന്ന രീതി ഫോണ്‍ സ്വയം മനസ്സിലാക്കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാന്‍ ഈ അപ്‌ഡേറ്റ് വഴി കഴിയും.

ബാറ്ററി കാര്യക്ഷമതയും, സെക്യൂരിറ്റിയും ഈ അപ്‌ഡേറ്റിലൂടെ ശക്തിപ്പെടുത്തിയിരിക്കുന്നു. 5.2 ഇഞ്ച് FHD ഡിസ്‌പ്ലേയാണ് ഹോണര്‍ 8ല്‍ നല്‍കിയിരിക്കുന്നത്.

ഹുവായെയുടെ ഒക്റ്റാകോര്‍ ഹൈസിലിക്കോണ്‍ കിറിന്‍ 950 പ്രോസസ്സര്‍, 4 ജിബി റാം, 32 ജിബി സ്റ്റോറേജ്, LED ഫ്‌ളാഷ് അടങ്ങിയ 12MP ഡ്യുവല്‍ ക്യാമറ, ഓട്ടോ ഫോക്കസ് അടങ്ങിയ 8MP സെല്‍ഫി ക്യാമറ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

Top