യമന്‍: ആക്രമണം കനത്തതോടെ യമനില്‍ ഹുദൈദയില്‍ നിന്നും പലായനം ഇരട്ടിയായി. ഇന്നലെ മുതല്‍ ആയിരങ്ങളാണ് സമീപ നഗരമായ സനായിലേക്ക് യാത്ര ചെയ്യുന്നത്. സ്‌കൂളിലൊരുക്കിയ താല്‍ക്കാലിക സംവിധാനങ്ങള്‍ വഴിയാണ് ഇവര്‍ക്ക് സഹായം നല്‍കുന്നത്.
ഹുദൈദ മോചിപ്പിക്കാന്‍ യമന്‍ സൈന്യവും സഖ്യസേനയുമെത്തിയതോടെ തുടങ്ങിയതാണ് പലായനം. ഇന്നലെ ആക്രമണം കനത്തതോടെ പലായനം ഇരട്ടിച്ചിട്ടുണ്ട്. പലായനം ചെയ്ത് വരുന്നവര്‍ക്ക് വേണ്ട സഹയമൊരുക്കുന്നുണ്ട് അന്താരാഷ്ട്ര ഏജന്‍സികള്‍. വിവിധ അസുഖങ്ങളും കുട്ടികളുടെ പോഷകാഹാരക്കുറവും അഭയാര്‍ത്ഥികളെ ബാധിക്കുന്നുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യത കുറവ് മൂലം കോളറ ലക്ഷണങ്ങള്‍ അഭയാര്‍ത്ഥികളില്‍ പ്രകടമാകുന്നുണ്ട്.