ഇന്ത്യന്‍ വിപണയില്‍ വമ്പന്‍ മുന്നേറ്റം; ആപ്പിള്‍ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്

ദില്ലി: ഇന്ത്യന്‍ വിപണയില്‍ വരുമാനത്തില്‍ കമ്പനി വമ്പന്‍ മുന്നേറ്റം നടത്തിയെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. അവിശ്വസനീയമാംവിധം ആവേശകരമായ വിപണിയാണ് ഇവിടെയുള്ളതെന്നും തങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇന്‍വസ്റ്ററുടെ കോളില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയിലെ സര്‍വകാല റെക്കോര്‍ഡും കാനഡയിലെ സെപ്തംബര്‍ പാദത്തിലെ റെക്കോര്‍ഡുകളും ഉള്‍പ്പെടെ നിരവധി വിപണികളില്‍ തങ്ങള്‍ക്ക് ശക്തമായ പ്രകടനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആപ്പിളിലെ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ലൂക്കാ മേസ്ത്രി പറയുന്നത് അനുസരിച്ച് ഈ വര്‍ഷം ഐ ഫോണ്‍ വരുമാനം 43.8 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇന്ത്യയിലെ സര്‍വകാല റെക്കോര്‍ഡാണ് ഇത്. വര്‍ഷം തോറും ഇതില്‍ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഫോണുകളിലൊന്നാണ് ഐഫോണ്‍. ഓരോ വര്‍ഷവും പുതിയ ആപ്പിള്‍ ഐഫോണിന്റെ വേരിയന്റ് ലോഞ്ച് ചെയ്യാറുണ്ട്. ഈ വര്‍ഷം, ആപ്പിളിന്റെ വണ്ടര്‍ലസ്റ്റ് ഇവന്റിനിടെയാണ് സെപ്റ്റംബര്‍ 12 ന് ഐഫോണ്‍ 15 ലോഞ്ച് ചെയ്തത്. സെപ്റ്റംബര്‍ 22 ന് ഫോണ്‍ വില്‍പ്പനയ്ക്കെത്തിയിരുന്നു.

Top