അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് 8 പുതിയ വിമാനങ്ങളാണ് അയോധ്യയിലേക്ക് സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഫെബ്രുവരി 1 മുതല്‍ ഇവയുടെ സര്‍വീസ് ആരംഭിക്കും .
ഇതിന് പിന്നാലെ ദര്‍ശനസമയം നീട്ടിയും ആരതി, ദര്‍ശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂള്‍ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിരുന്നു. ആദ്യത്തെ ആഴ്ച തന്നെ 19 ലക്ഷം പേര്‍ ദര്‍ശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ 5 ലക്ഷം പേര്‍ ദര്‍ശനം നടത്തിയെങ്കില്‍ തുടര്‍ദിവസങ്ങളില്‍ ശരാശരി 2 ലക്ഷം തീര്‍ഥാടകര്‍ ക്ഷേത്രത്തില്‍ എത്തുന്നു.
ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, പട്‌ന, ദര്‍ബംഗ, മുംബൈ, ബെംഗളൂരു എന്നിവടങ്ങളില്‍ നിന്നാകും വിമാന സര്‍വീസ് ഉണ്ടാക്കുക. ട്രിപ് അഡൈ്വസര്‍ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കള്‍ അയോധ്യാ ദര്‍ശനത്തിന് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.